Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Wildlife Kerala

വന്യജീവി -തെരുവ് നായ ഭീഷണി: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ. മാണി

കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വ​​​ന്യ​​​ജീ​​​വി -തെ​​​രു​​​വ് നാ​​​യ ആ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി ച​​​ര്‍ച്ച ചെ​​​യ്ത് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ര്‍ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്- എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ ​​​മാ​​​ണി എം​​​പി. കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വ​​​ന്യ​​​ജീ​​​വി -തെ​​​രു​​​വ് നാ​​​യ ആ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി ച​​​ര്‍ച്ച ചെ​​​യ്ത് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ര്‍ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്- എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ ​​​മാ​​​ണി എം​​​പി.    

 മ​​​നു​​​ഷ്യ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യും നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ​​​വുംന​​​ട​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ള്‍ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും കാ​​​ല്‍ന​​​ട​​​യും ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന യാ​​​ത്ര​​​യും അ​​​സാ​​​ധ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. സ​​​ന്ധ്യ ക​​​ഴി​​​ഞ്ഞാ​​​ല്‍ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ഇ​​​റ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ണ്ട്. ഇ​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ര​​​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ ജെ​​​ല്ലി​​​ക്കെ​​​ട്ട് നി​​​രോ​​​ധി​​​ച്ചു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ അ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍അ​​​വി​​​ടു​​​ത്തെ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നു.​​​

ആ മാ​​​തൃ​​​ക സ്വീ​​​ക​​​രി​​​ച്ച് വ​​​ന്യ​​​ജീ​​​വി തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മ നി​​​ര്‍മാ​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ജോ​​​സ് കെ. ​​​മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്തി​​​നും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളും തെ​​​രു​​​വ് നാ​​​യ്ക്ക​​​ളും ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന സ്ഥി​​​തി ഉ​​​ണ്ടാ​​​യാ​​​ല്‍ മു​​​ഖ്യ വ​​​ന​​​പാ​​​ല​​​ക​​​ന്റെ​​​യും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​ന​​​ത്തി​​​ന് കാ​​​ത്തു​​​നി​​​ല്‍ക്കാ​​​തെ മ​​​നു​​​ഷ്യ​​​ര്‍ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​നു​​​ള്ള സ​​​മ്പൂ​​​ര്‍ണ ചു​​​മ​​​ത​​​ല പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റ​​​ണം. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വ​​​രു​​​ത്ത​​​ണം. പു​​​തി​​​യ ച​​​ട്ട​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​ര​​​ണം.

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മ​​​നു​​​ഷ്യ​​​ര്‍ക്ക് സു​​​ര​​​ക്ഷ ന​​​ല്‍കാ​​​ന്‍ വ​​​നം വ​​​കു​​​പ്പി​​​ന് ഒ​​​രി​​​ക്ക​​​ലും സാ​​​ധി​​​ക്കി​​​ല്ല.​​​അ​​​വ​​​ര്‍ക്ക് അ​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മി​​​ല്ല. മ​​​നു​​​ഷ്യ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ പി​​​ടി​​​കൂ​​​ടി കാ​​​ട്ടി​​​ല്‍  വി​​​ടു​​​ന്ന അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ രീ​​​തി​​​ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം. മ​​​നു​​​ഷ്യ സു​​​ര​​​ക്ഷ മു​​​ന്‍നി​​​ര്‍ത്തി ഇ​​​ക്കാ​​​ര്യം പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണ്. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ജോ​​​സ് കെ ​​​മാ​​​ണി പ​​​റ​​​ഞ്ഞു.

Up